മസ്‌ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ഒമാനിലെ തുമെറീത്ത്-കേറ്റ്‌ബിറ്റ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു ഒമാൻ സ്വദേശികളും ഒരു പ്രവാസിയുമാണ് മരണപെട്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഒരു സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തുമറീത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments