അബുദാബി : യുഎഇയില്‍ ഇന്ന് 571 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, 427 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം–36,359 ആയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 19,153 ആയി. 270 പേരാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതിൻ്റെ ഫലം കണ്ടുതുടങ്ങിയതായി അധികൃതർ പറഞ്ഞു. ആകെ 20 ലക്ഷത്തിലേറെ പേർ ഇതിനകം കോവിഡ് പരിശോധനയ്ക്ക് വിധേയരായി.
Post Your Comments