കൊല്ലം: ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ നീക്കങ്ങൾ പൊളിച്ചടുക്കി പോലീസ്. തിങ്കളാഴ്ച പകലും രാത്രിയും സൂരജിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസിനോട് മൂന്ന് ഫോൺ ഉണ്ടെന്നാണ് ഇവർ മറുപടി നൽകിയത്. തുടർന്ന് ഫോണുകൾ പൊലീസിന് കൈമാറുകയും ചെയ്‌തു. എന്നാൽ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ മറ്റൊരു ഫോൺ ബെല്ലടിച്ചു. ഇത് അപ്പോൾ തന്നെ പോലീസ് കൈവശം വാങ്ങി.
Read also: കേരളം നമ്പര്‍ വണ്‍ എന്ന് വീമ്പ് പറയുന്നവര്‍ക്ക് മുന്നിലുള്ള ചോദ്യചിഹ്നമാണ് ദേവികയെന്ന് ബി.ജെ.പി
സ്വര്‍ണം കണ്ടെത്താനായി റബര്‍ തോട്ടത്തില്‍ പരിശോധന നടത്തുമ്പോഴും കുഴിച്ചിട്ട സ്ഥലം സുരേന്ദ്രൻ ബോധപൂര്‍വം മാറ്റി മാറ്റി പറഞ്ഞിരുന്നു. സ്വര്‍ണം അച്ഛനെ ഏല്‍പ്പിച്ചുവെന്ന് സൂരജ് മൊഴി നല്‍കിയെന്ന് പറഞ്ഞപ്പോൾ അവൻ അങ്ങനെ പറയില്ലെന്നായിരുന്നു സുരേന്ദ്രൻ മറുപടി നൽകിയത്. ആഭരണങ്ങള്‍ കാട്ടിക്കൊടുക്കാന്‍ സൂരജ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മൊബൈല്‍ ഫോണിലൂടെ സുരേന്ദ്രനോട് പറഞ്ഞപ്പോഴാണ് ഇയാൾ സ്വർണം കാട്ടിക്കൊടുത്തത്.
Post Your Comments