Latest NewsKeralaIndia

താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം; അടുപ്പക്കാരാകാമെന്ന നിഗമനത്തില്‍ പോലീസ്‌, തെളിവുകൾ വിരൽ ചൂണ്ടുന്നത്

കൊലപാതകം നടന്ന വീട്ടിനുള്ളിലെ ലക്ഷണങ്ങളും ആര്‍ക്കും സംശയത്തിനിട നല്‍കാതെ പട്ടാപ്പകല്‍ പ്രതി രക്ഷപ്പെട്ടരീതിയുമാണു നിഗമനത്തിലെത്തിച്ചേരാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിക്കുന്നത്‌.

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തെ വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ പോലീസ്‌. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു (60) തിങ്കളാഴ്‌ച തലയ്‌ക്കടിയേറ്റു മരിച്ചത്‌, ഭര്‍ത്താവ്‌ അബ്‌ദുള്‍ സാലി (65) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കൊലപാതകം നടന്ന വീട്ടിനുള്ളിലെ ലക്ഷണങ്ങളും ആര്‍ക്കും സംശയത്തിനിട നല്‍കാതെ പട്ടാപ്പകല്‍ പ്രതി രക്ഷപ്പെട്ടരീതിയുമാണു നിഗമനത്തിലെത്തിച്ചേരാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിക്കുന്നത്‌.

വീട്ടില്‍നിന്നു നഷ്‌ടമായ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും.ദമ്പതികളുടെ കാണാതായ ഫോണില്‍ ഒരെണ്ണത്തിന്റെ ലൊക്കേഷന്‍ ഇല്ലിക്കലിനു സമീപത്തുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്‌. മറ്റൊരു ഫോണ്‍ സംഭവദിവസം ഉച്ചകഴിഞ്ഞു മൂന്നുവരെ പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി. ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കാണാതായി.മറ്റു സാമ്പത്തിക ഇടപാടുകളെന്തെങ്കിലും കൊലയ്‌ക്കു ഹേതുവായോ എന്നും അന്വേഷിക്കുന്നുണ്ട്‌.ഷീബയുടെ തലയ്‌ക്കു മാരകക്ഷതമേറ്റെന്നാണു പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌.

തലയോടു പൊട്ടി ആന്തരിക രക്‌തസ്രാവം ഉണ്ടായാണു ഷീബയുടെ മരണം. സാലിയുടെ തലയ്‌ക്കും സമാന രീതിയിലുള്ള അടിയേറ്റിട്ടുണ്ട്‌. മൂക്കിന്റെ പാലം ഒടിഞ്ഞു, തലയോടിനു പൊട്ടലുണ്ട്‌. തിങ്കളാഴ്‌ച രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ കൊലപാതകം നടന്നെന്നാണു പോലീസ്‌ കരുതുന്നത്‌. സാലിയുടെ കാര്‍ സംഭവശേഷം മോഷണം പോയിരുന്നു.

ഈ കാര്‍ താഴത്തങ്ങാടിയിലെ പ്രധാന റോഡിലേയ്‌ക്കു കയറുന്ന സിസി.ടി.വി കാമറാ ദൃശ്യം സമീപത്തെ വീട്ടില്‍നിന്നു പോലീസിനു ലഭിച്ചു. കാര്‍ കുമരകംവഴി വൈക്കം ഭാഗത്ത്‌ എത്തിയെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി.ഷീബയുടെ സംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞു കോട്ടയം താജ്‌ ജുമാ മസ്‌ജിദില്‍ നടത്തി. വിമാന ടിക്കറ്റ്‌ ലഭ്യമാകുന്ന മുറയ്‌ക്കു മകളും മരുമകനും നാട്ടിലെത്തുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button