Latest NewsNewsIndia

അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍

മുസഫര്‍പുര്‍: ബീഹാറിലെ മുസഫര്‍പുര്‍ റെയില്‍വേസ്റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷനാണ് കുഞ്ഞിന് സഹായഹസ്തവുമായി എത്തിയത്. കുഞ്ഞിനെയും കുടുംബത്തെയും കണ്ടെത്താന്‍ സഹായിച്ചതില്‍ സോഷ്യല്‍മീഡിയയ്ക്ക് നന്ദി പറഞ്ഞ് താരം ട്വീറ്റ് ചെയ്യുകയും ചെയ്‌തു.

‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. കുട്ടിയെ കണ്ടെത്തിയ വിവരം മീര്‍ ഫൗണ്ടേഷനും അറിയിച്ചു. ഈ കുഞ്ഞിലേക്ക് എത്താന്‍ ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ അവനെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുത്തച്ഛന്റെ കൂടെയാണ് കുട്ടിയിപ്പോള്‍ ഉള്ളതെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button