മുംബൈ : ഓഹരി വിപണി നേട്ടം കൊയ്ത് മുന്നോട്ട്. വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ സെന്‍സെക്സ് 284.01 പോയിന്റ് ഉയർന്ന്, 34,109.54ലും, നിഫ്റ്റി 82.40 പോയിന്റ് ഉയർന്നു 10061.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1639 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികള്‍ക്ക് മാറ്റമില്ല. പ്രധാനമായും ബാങ്ക്, വാഹനം, എഫ്എംസിജി, ഫാര്‍മ ഓഹരികളിലെ കുതിപ്പാണ് സൂചികകളെ സ്വാധീനിച്ചത്. ഐടി, ലോഹം സൂചികകള്‍ മാത്രമാണ് നഷ്ടമുണ്ടാക്കിയത്.
നെസ് ലെ,കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും വിപ്രോ, ഭാരതി ഇന്‍ഫ്രടെല്‍, എന്‍ടിപിസി,സീ എന്റര്‍ടെയന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
Post Your Comments