Latest NewsIndiaNews

നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം; സമരം ശക്തമാകുന്നു

ന്യൂ ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു. പി പി ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടിസമയം കുറയ്ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതേസമയം, ഡൽഹിയിൽ കോവിഡ് ബാധിച്ച ഒരു മലയാളി നഴ്സ് കൂടി മരിച്ചു. രാജമ്മ മധുസൂധൻ എന്ന മലയാളി നഴ്സ് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശിവാജി ആശുപത്രിയിലെ നഴ്‌സായിരുന്നു. എൽ.എൻ.ജെ.പി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കോട്ടയം ഞീഴുർ സ്വദേശിയാണ്. ഇവരുടെ മകൾക്കും കൊവിഡ് ഉണ്ടോയെന്നു സംശയമുണ്ട്.

ALSO READ: കൊല്ലത്ത് ബാങ്കിനുള്ളില്‍ യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

എയിംസ് ആശുപത്രിയിൽ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ മൂന്നാം ദിവസവും നഴ്സുമാർ പ്രതിഷേധം നടത്തുകയാണ്. പി പി ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടിസമയം 6 ൽ നിന്ന് 4 മണിക്കൂർ ആക്കണം, കോവി ഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് വരെയും എയിംസ് അധികൃതർ ചർച്ചക്ക് തയ്യാറായിട്ടില്ല. രോഗികളുടെ ചികിത്സയെ ബാധിക്കാതെയാണ് എയിംസ് നഴ്സസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. അതേസമയം, ഇന്ത്യയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button