
കൊല്ലം: കൊല്ലത്ത് ബാങ്കിനുള്ളില്‍ യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. കൊല്ലം പരവൂർ പൂതക്കുളം ബാങ്കിനുള്ളില്‍ വെച്ചാണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. ബാങ്കിനുള്ളിൽ കയറി ശരീരത്തിലേക്കു പെട്രോൾ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമർജൻസി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. മറ്റാർക്കും പരുക്കില്ല.
അതേസമയം, കൊല്ലം അഞ്ചലിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അഞ്ചല്‍ ഇടമുളയ്ക്കൽ കൈപ്പള്ളിമുക്കിൽ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനില്‍, സുജിനി എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇവരുടെ നാലു വയസുള്ള മകൾ നിർത്താതെ കരയുന്നത് കേട്ടാണ് അയൽവാസികൾ എത്തുന്നത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു സുനിൽ. തൊട്ടടുത്ത മുറിയിൽ കിടക്കുന്ന നിലയിലായിരുന്നു സുജിനിയുടെ മൃതദേഹം. ഇവരുടെ കഴുത്തിൽ പാടുകളുണ്ട്. പൊലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയക്കും.
Post Your Comments