തിരുവനന്തപുരം : കേരളം കടക്കെണിയിലേയ്ക്ക് , 1500 കോടി രൂപയുടെ കടമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കാനാണ് 1500 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഇന്നലെ നടത്തിയ കടപ്പത്ര ലേലത്തില്‍ 1000 കോടി രൂപ 6.55% പലിശയ്ക്കും 500 കോടി രൂപ 5.44% പലിശയ്ക്കുമാണു ലഭിച്ചത്.
1000 കോടി 10 വര്‍ഷം കൊണ്ടും 500 കോടി 4 വര്‍ഷം കൊണ്ടും തിരിച്ചടയ്ക്കണം. 2 മാസത്തിനിടെയുള്ള അഞ്ചാം കടമെടുപ്പാണിത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തെ ആകെ വായ്പ 10,430 കോടി രൂപയായി. 45,217 കോടിയാണ് ഈ വര്‍ഷം കടമെടുക്കാന്‍ അനുവാദമുള്ളത്.
അതേസമയം, ഏപ്രില്‍ മാസത്തെ ഐജിഎസ്ടി വിഹിതമായി 335 കോടി രൂപ കഴിഞ്ഞയാഴ്ച സംസ്ഥാനത്തിനു കേന്ദ്രം കൈമാറി. ലോക്ഡൗണ്‍ കാരണം വ്യാപാരമേഖല അടഞ്ഞുകിടന്നതോടെയാണു സാധാരണ 800-1000 കോടി കിട്ടുന്ന ഐജിഎസ്ടി വിഹിതം 335 കോടിയിലേക്കു കൂപ്പുകുത്തിയത്.
Post Your Comments