KeralaLatest NewsNews

കാത്തിരിപ്പ് വിഫലം; യുഎയില്‍ നിന്ന് പ്രവാസികളുമായി എത്താനിരുന്ന ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര റദ്ദാക്കി

കോഴിക്കോട്: യുഎയില്‍ നിന്ന് പ്രവാസികളുമായി കോഴിക്കോടേക്ക് തിരിക്കാനിരുന്ന ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര റദ്ദാക്കി. കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്രയാണ് റദ്ദാക്കിയത്. സ്പൈസ് ജെറ്റ് വിമാനത്തിന് റാസല്‍ഖൈമയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിതെന്നാണ് വിവരം.

ഇതോടെ ഇതില്‍ യാത്ര ചെയ്യാനെത്തിയ ​ഗര്‍ഭിണികളും കുട്ടികളും അടങ്ങിയ 178 യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ലാന്‍ഡിങ്ങിനുളള അനുമതി ലഭിക്കുകയും മറ്റ് നടപടികള്‍ എളുപ്പത്തിലാകുകയും ചെയ്താല്‍ സര്‍വീസ് തുടങ്ങുമെന്നാണ് കെഎംസിസി നേതാക്കള്‍ അറിയിച്ചത്.

ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേക ബസുകളില്‍ റാസല്‍ഖൈമയില്‍ എത്തിക്കാന്‍ കെഎംസിസി സംവിധാനമൊരുക്കിയിരുന്നു എന്നാണ് വിവരം. ദുബായ് മലപ്പുറം ജില്ലാ കെഎംസിസിയും ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഒരുക്കിയിരുന്നു. കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ ഫ്ളൈറ്റായിരുന്നു ഇത്. സ്​പൈസ്​ ജെറ്റ്​ കമ്ബനിയുടെ വിമാനത്തില്‍ 1250 ദിര്‍ഹം ഈടാക്കിയാണ്​ യാത്രക്കാരെ കൊണ്ടുവരുന്നത്.

യുഎഇ സമയം ചൊവ്വാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുമെന്ന് അറിയിച്ച ചാര്‍ട്ടര്‍ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകാന്‍ വിവിധ എമിറേറ്റുകളില്‍ നിന്ന് ഉച്ചക്ക് മുമ്ബേ യാത്രക്കാര്‍ റാസല്‍ഖൈമയില്‍ എത്തിയിരുന്നു. പിന്നീട് ഫ്ളൈറ്റിന്റെ സമയം രാത്രി 11.30 ആയി മാറ്റിയിരുന്നു. എന്നാല്‍ രാത്രി ഒന്‍പത് മണിയോടെ സര്‍വീസ് മാറ്റിവെക്കുന്നു എന്നാണ് യാത്രക്കാരെ അറിയിച്ചത്. യുഎഇയിലെ വിദേശ വ്യോമകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത് എന്നാണ് വിവരം.

വന്ദേഭാരത് മിഷന്‍ ദൗത്യത്തിനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാള്‍ അധികം തുക യാത്രക്കാരില്‍ നിന്ന് ഈടാക്കരുതെന്ന് യുഎഇ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ വന്ദേഭാരത് മിഷന്‍ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്ന് കേരളം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് മുന്നില്‍ നിര്‍ദേശം വച്ചതായി ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി. അതേസമയം കേരളത്തിലേക്കുളള പ്രവാസികളുടെ യാത്ര സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച്‌ തടയുകയാണെന്ന് കോണ്‍​ഗ്രസിന്റെ പ്രവാസി സംഘടന ഇന്‍കാസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button