ന്യൂഡൽഹി : ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും എതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചു.കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ കുറ്റപത്രം സമർപ്പിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജ് അജയകുമാർ കുഹാർ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി.
രാജ്യവിരുദ്ധ ശക്തികൾക്ക് മറുപടിയായി , പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ജമ്മു കശ്മീരിലെ ഗ്രാമീണ ജനത
ചിദംബരം ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് 2007ൽ ഐ.എൻ.എക്‌സ് മീഡിയയ്ക്ക് നിയമ വിരുദ്ധമായി വിദേശത്തു നിന്നു 305 കോടി രൂപ നിക്ഷേപം തരപ്പെടുത്തി കൊടുക്കാൻ സഹായിച്ചു എന്നതാണ് കേസ്. 2017 മെയിൽ ആയിരുന്നു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്അഴിമതി കേസിൽ ചിദംബരത്തിനും കാർത്തിക്കും ഒപ്പം ചാർട്ടേഡ് അക്കൗണ്ടന്റ് എസ് എസ് ഭാസ്കരരാമനും കൂട്ടു പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റ് 21 നു കേസിൽ ചിദംബരത്തെ സി.ബി.ഐ യും ഒക്ടോബർ 16 നു എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments