ന്യൂഡൽഹി: ലോക്ക് ഡൗണിന്റെ മറവിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ അംഗീകാരം ലഭിക്കാത്ത പിന്തിരിപ്പൻ വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി പോളിറ്റ് ബ്യുറോ . കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകം പ്രകീര്‍ത്തിച്ചെന്നും പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു.
ജന നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വേട്ടയാണ് ദുരിതകാലത്തും കേന്ദ്രം ചെയ്യുന്നതെന്നും പി.ബി കുറ്റപ്പെടുത്തി. ഇന്നലെയും ഇന്നുമായി ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ദേശവ്യാപക പ്രതിഷേധത്തിനും സിപിഎം തീരുമാനിച്ചു.ജൂണ്‍ 16 നാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പാക്കേജ് അപര്യാപ്തമാണ്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് മാസത്തേക്ക് 7500 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കണം. പത്ത് കിലോ ഭക്ഷ്യധാന്യം ഓരോ വ്യക്തിക്കും ആറ് മാസത്തേക്ക് നല്‍കണം. തൊഴിലില്ലായ്മ വേതനം നല്‍കണം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം ജോലി ഉറപ്പാക്കണം.
Post Your Comments