പാലക്കാട്: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ(74) ആണ് മരിച്ചത്. മകനൊപ്പം ചെന്നൈയിൽ നിന്ന് വന്ന ഇവരെ പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവായിരുന്നു.
Post Your Comments