Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

‘ആചാരവെടി’ ഗ്രൂപ്പിൽ സജീവമായിരുന്ന 33 പേരുടെ അറസ്റ്റോടെ പൊലീസിന് ലഭിച്ചത് നിരവധി ഫോണുകൾ, ഇത് പരിശോധിച്ച പോലീസുകാര്‍ കണ്ടത് മുമ്പ് കാണാത്ത ഞെട്ടിക്കുന്ന കാഴ്ചകള്‍

ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങള്‍ ഇവരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

ബാല ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച വാട്‌സ്‌ആപ്പ് ഗ്രൂപ്പായ ആചാരവെടിയില്‍ അംഗങ്ങളായ 33 പേർ കൂടി അറസ്റ്റിൽ. ‘ആചാരവെടി’ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിരവധി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ദിവസവും അപ് ലോഡ് ചെയ്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. പ്രത്യേക ലിങ്ക് വഴിയായിരുന്നു ഗ്രൂപ്പില്‍ പ്രവേശിക്കാന്‍ അനുമതി. 21 കാരനായ ഗ്രൂപ്പ് അഡ്മിന്റെയും അംഗങ്ങളുടെയും അടുത്ത പരിചയക്കാരായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുള്‍പ്പടെയുള്ളവരുടെ ഫോണുകളില്‍ കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്. ഗ്രൂപ്പിലെ അംഗങ്ങളില്‍ എല്ലാവരും ബാല ലൈംഗികതയോടു താല്‍പര്യമുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങള്‍ ഇവരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. പലതും കാണാൻ തന്നെ പറ്റാത്ത രീതിയിലുള്ളതാണെന്നാണ് സൂചന. സാധാരണഗതിയില്‍ ഇന്റര്‍നെറ്റില്‍ ബാലലൈംഗിക ദൃശ്യങ്ങള്‍ ലഭ്യമല്ലാതിരിക്കെ ഡാര്‍ക്ക് നെറ്റില്‍ നിന്നാവാം ഈ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തത് എന്ന നിഗമനത്തിലാണ് പോലീസ്.

രാജ്യന്തര നിയമപ്രകാരം ബാലലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റമാണ്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഗ്രൂപ്പിന്റെ നിര്‍മാതാവിനെയും സഹായിയെയും പോലീസ് കുടുക്കിയത്. മലപ്പുറം കുറ്റിപ്പാല സ്വദേശി അശ്വന്ദ് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറമെ വിദേശത്തുനിന്നുള്ളവര്‍ അടക്കം 256 പേരാണുള്ളത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്.

സുപ്രീം കോടതിയെ വിമർശിക്കുന്നതിൽ തെറ്റില്ലെന്ന് കപിൽ സിബൽ, ബാ​ര്‍ കൗ​ണ്‍​സി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും മുൻ കോൺഗ്രസ് മന്ത്രി

ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ഈഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നത്. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേര്‍ക്കും എതിരെ കേസെടുക്കാനാണ് തീരുമാനം.വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യൂനിസെഫാണ് ഇന്റര്‍പോള്‍ മുഖേന ക്രൈം എഡിജിപി മനോജ് എബ്രഹാമിന് വിവരം കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button