Latest NewsKeralaNews

പിതാവിന്റെ മൃതദേഹം കണ്ടാലുടൻ ക്വറൻറീനിൽ പോകാമെന്ന് വിദേശത്ത് നിന്നെത്തിയ യുവാവ്: ഒടുവിൽ തിരിച്ചു പോകാതെ മണിക്കൂറുകളോളം വീട്ടിൽ ചിലവഴിച്ചതോടെ കുഴഞ്ഞത് ബന്ധുക്കളും പോലീസും

മൂവാറ്റുപുഴ: ക്വാറൻറീൻ നിർദേശങ്ങളോടെ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വിദേശത്ത് നിന്നെത്തിയ മകൻ വീട്ടിൽ ചിലവഴിച്ചത് മണിക്കൂറുകളോളം. മൂവാറ്റുപുഴ വാളകത്ത് തിങ്കളാഴ്ചയാണ് സംഭവം. ഖത്തറിൽ നിന്നെത്തിയ യുവാവാണ് പിതാവിന്റെ മൃതദേഹം കണ്ടാലുടൻ ക്വറൻറീനിൽ പോകാമെന്ന് പറഞ്ഞ് അനുമതി വാങ്ങിയത്. തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് മകൻ വീട്ടിലെത്തിയത്. എന്നാൽ തിരിച്ചു പോകാതെ ഇയാൾ വീട്ടിൽ തന്നെ നിന്നു.

Read also: പ്രാര്‍ഥനയ്ക്ക് അത്ര അത്യാവശ്യമുള്ളവര്‍ക്ക് വീട്ടിലിരുന്നും ആവാമല്ലോ; ആരാധനാലയങ്ങൾ തുറക്കരുതെന്ന് ഡോ. നെല്‍സണ്‍ ജോസഫ്

മണിക്കൂറോളം മൃതദേഹത്തിന് സമീപം ചിലവഴിച്ചതോടെ ബന്ധുക്കൾക്ക് അടക്കം അന്ത്യദർശനത്തിന് സാധിച്ചില്ല. ബന്ധുക്കൾക്ക് കാണാൻ സൗകര്യമൊരുക്കാൻ ഇയാൾ തിരിച്ചുപോകണമെന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെട്ടിട്ടും യുവാവ് കേട്ടില്ല. ഒടുവിൽ മൃതദേഹത്തിനരികിൽ നിൽക്കുകയാണെങ്കിൽ സംസ്കാര ചടങ്ങുകൾ നടത്താനാകില്ലെന്ന് പോലീസ് പറഞ്ഞതോടെയാണ് യുവാവ് തിരിച്ചു പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button