തിരുവനന്തപുരം • വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാറിനാണെന്ന് . യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ
യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്താതെ തിടുക്കത്തിൽ ക്ലാസുകൾ നടത്താൻ തീരുമാനിച്ചതാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാനുള്ള കാരണം. 2.5 ലക്ഷം വിദ്യാർത്ഥികൾക്ക് ടി വിയോ സ്മാർട്ട് ഫോണുകളുടേയോ സൗകര്യങ്ങളില്ല എന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന കണക്കുകളാണ്. എന്നാൽ യാഥാർത്ഥ്യം അതിലും എത്രയോ കൂടുതലാണ്.QIP മീറ്റിംങ്ങുകളിൽപ്പോലും കൃത്യമായി ചർച്ച ചെയ്യാതെയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല.പ്രധാനാധ്യാപകർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം നൽകുകയല്ലാതെ അതിനു വേണ്ട സാമ്പത്തിക സഹായമുൾപ്പെടെ ഒന്നും ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടില്ല.എല്ലാ മേഖലകളിലും മുന്നൊരുക്കമില്ലാത്ത നടപടികളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്.
മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പoനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പoന സാമഗ്രികൾ എല്ലാവരിലും എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സാധിക്കണം. വായനശാലകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കും ക്ലാസുകൾ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണം പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
Post Your Comments