Latest NewsSaudi ArabiaNewsGulf

സൗദിയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു; ഇന്ന് മാത്രം മരിച്ചത് 24 പേര്‍

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ഇന്ന് മാത്രം മരിച്ചത് 24 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 549 ആയി ഉയർന്നു. മക്ക, ജിദ്ദ, റിയാദ്, മദീന, ദമ്മാം, ഖുൻഫുദ എന്നിവിടങ്ങളിലാണ് മരണം. അതേസമയം 1,484 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button