ന്യൂഡല്‍ഹി: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാല്‍ നമ്മുടെ യോദ്ധാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Read also: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ
നിലവില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ടെലി മെഡിസിന്‍ പുരോഗതിയാണ് അതിലൊന്ന്. മേഖലയുടെ ഉന്നമനത്തിന് പുതിയ മോഡലുകളെ കുറിച്ച് ചിന്തിക്കണം. ആരോഗ്യമേഖലയിലെ മെയ്ക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. ഇന്ത്യയില്‍ പി.പി.ഇകളുടെ ഉത്പാദനം ആരംഭിക്കുകയും ഒരു കോടിയോളം പി.പി.ഇ. കിറ്റുകള്‍ രാജ്യത്ത് വിതരണം ചെയ്യുകയും ചെയ്‌തു. മൂന്നാമത്തേത് ആരോഗ്യ മേഖലയിലെ ഐ.ടി. അനുബന്ധ ഉപകരങ്ങളാണ്. കോവിഡ് പോരാട്ടത്തിന് ‘ആരോഗ്യസേതു’ വളരെയേറെ സഹായകമായിരുന്നുവെന്നും’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments