കൊച്ചി: വാഹനങ്ങള്‍ നിരത്തിലെത്തി തുടങ്ങിയെങ്കിലും മേയിലും കരകയറാതെ ഇന്ധന വില്പന. ഡീസല്‍ വില്പനയിൽ 31 ശതമാനം ഇടിവാണ് ഉണ്ടായത്. ഏപ്രിലില്‍ ഇടിവ് 56 ശതമാനമായിരുന്നു. വിമാന ഇന്ധന വില്പന മേയില്‍ 85 ശതമാനം കുറഞ്ഞു; ഏപ്രിലില്‍ ഇടിവ് 91.3 ശതമാനമായിരുന്നു. അതേസമയം, പാചകവാതക സിലിണ്ടര്‍ വില്പന മേയിലും മികച്ച നേട്ടമുണ്ടാക്കി. ഏപ്രിലില്‍ 12.2 ശതമാനമായിരുന്നു വളർച്ച. ജൂണില്‍, ലോക്ക്ഡൗണ്‍ ഇളവിന്റെ പശ്‌ചാത്തലത്തില്‍ റസ്റോറന്റുകളും തുറക്കുന്നതോടെ, എല്‍.പി.ജി ഡിമാന്‍ഡ് വർധിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments