Latest NewsKeralaNews

കോവിഡ് വ്യാപന ഭീതി നിലനിൽക്കെ അടച്ചു പൂട്ടിയ മദ്‌റസകള്‍ നാളെ തുറക്കും

അധ്യാപകര്‍ മദ്‌റസകളിലെത്തി പ്രാഥമിക നടപടികള്‍ തുടങ്ങുകയും കുട്ടികള്‍ വീടുകളിലിരുന്ന് പഠന ഒരുക്കങ്ങള്‍ നടത്തുന്നതുമാണ് തുടക്കം

കോട്ടക്കല്‍: സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കെ അടച്ചു പൂട്ടിയ മദ്‌റസകള്‍ നാളെ തുറക്കും. അധ്യാപകര്‍ മദ്‌റസകളിലെത്തി പ്രാഥമിക നടപടികള്‍ തുടങ്ങുകയും കുട്ടികള്‍ വീടുകളിലിരുന്ന് പഠന ഒരുക്കങ്ങള്‍ നടത്തുന്നതുമാണ് തുടക്കം. കോവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ മദ്‌റസകള്‍ തുറക്കുന്നത്.

ആദ്യ ഘട്ടത്തില്‍ പുതിയ പ്രവേശനവും ഓണ്‍ലൈന്‍ പഠനങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങളുമാണ് നടത്തുന്നത്. ഒമ്ബത് വരെയുള്ള ക്ലാസുകളില്‍ പരീക്ഷകള്‍ ഒഴിവാക്കി അരക്കൊല്ല പരീക്ഷയുടെയും തുടര്‍ന്നുള്ള മികവിന്റെയും അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കിയാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികളും നാളെ ആരംഭിക്കും. പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് രക്ഷിതാക്കള്‍ മാത്രം എത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ALSO READ: ഫസ്റ്റ് ബെൽ; ഓണ്‍ലൈന്‍ വഴി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്ന ഒരു ജോലിയുമില്ലാത്തവർ അറിയേണ്ട കാര്യങ്ങൾ

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാക്കുന്ന പ്രവൃത്തികളും ഇന്ന് തുടങ്ങും. ഈ മാസം പത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതിനിടയില്‍ ഈ മാസം ആറ്, ഏഴ് തീയതികളില്‍ പത്ത്, പ്ലസ്ടു പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കും. പരീക്ഷ ലളിതമാക്കുന്നതിനുള്ള മോഡല്‍ പരീക്ഷ ജൂണ്‍ നാലിന് നടക്കും.ഇതിനുള്ള ഒരുക്കങ്ങള്‍ മദ്‌റസ പ്രധാനധ്യാപകര്‍ മുഖേന പൂര്‍ത്തിയാക്കി. ഓണ്‍ലൈന്‍ പഠനങ്ങള്‍ക്കായി ലളിതമായ മാര്‍ഗങ്ങളാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button