KeralaLatest NewsNews

ദേവികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

മലപ്പുറം • മലപ്പുറം വളാഞ്ചേരിയില്‍ ജീവനൊടുക്കിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യക്കുറിപ്പ്‌ കണ്ടെടുത്തതായി പോലീസ്. ‘‍​ഞാൻ പോകുന്നു’ എന്നു മാത്രമാണ് കുറിപ്പിലുള്ളത്.

വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകളെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവച്ചിരുന്നു. വീട്ടിലെ ടിവി പ്രവർത്തിക്കാത്തതും സ്മാര്‍ട്ട്‌ ഫോൺ ഇല്ലാത്തതും കുട്ടിക്ക് മനോവിഷമം ഉണ്ടാക്കിയിരുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറയുന്നു.

സംഭവത്തിൽ‌ ഡി.ഡി.ഇയോട് റിപ്പോർട്ടു തേടിയതായി വിദ്യാഭാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ലെന്നും സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുകയാണെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button