Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കയ്യേറിയ സംഭവം : മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌കരിച്ച് ഇന്ത്യയില്‍ ഇതുവരെ കാണാത്ത കാമ്പയിന്‍ : ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും കടുത്ത എതിര്‍പ്പ്

മുംബൈ : ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കയ്യേറിയ സംഭവം, മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌കരിച്ച് ഇന്ത്യയില്‍ ഇതുവരെ കാണാത്ത കാമ്പയിന്‍ . ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും വന്‍ കാമ്പയിന്‍. ചൈനീസ് കയ്യേറ്റത്തിന് മറുപടിയായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ജനപ്രിയ യോഗ ഗുരു ബാബ രാംദേവ് അടക്കമുള്ളവരുടെ ആഹ്വാനം പ്രമുഖര്‍ ഉള്‍പ്പെടെ ഏറ്റെടുത്തതോടെ ബോയ്ക്കോട്ട് മെയ്ഡ് ഇന്‍ ചൈന, ബോയ്ക്കോട്ട് ചൈനീസ് പ്രൊഡക്ട് എന്നീ ഹാഷ്ടാഗിലുള്ള 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ട്വിറ്ററില്‍ തരംഗമായി മാറി.

Read Also : വാങ്ചുക്കയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ: ചൈനാനിർമിത അപ്ലിക്കേഷനുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം ഇന്ത്യയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും ബാബ രാംദേവ് ആഹ്വാനം ചെയ്തു. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു. രാംദേവിന്റെ ട്വീറ്റിന് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി മികച്ച പ്രതികരണമാണ് ലഭിച്ചത്.

മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചകാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം രംഗത്തെത്തിയത്. ഇത് ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയായിരുന്നു.

സോനം വാങ്ചുകിന്റെ ആഹ്വാനത്തില്‍ പ്രചോദനം കൊണ്ട് ബോളിവുഡിലെ പ്രമുഖരായ അര്‍ഷാദ് വാര്‍സി, മിലിന്ദ് സോമന്‍, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ ഷോറെ, കാമ്യ പഞ്ചാബി തുടങ്ങിയവരും സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്ന ചൈന ബഹിഷ്‌ക്കരണ ക്യാംപയിനിന്റെ ഭാഗമായി.
ക്യാംപയിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തുള്ള സപ്പോര്‍ട്ട് മെയ്ഡ് ഇന്‍ ഇന്ത്യ ഹാഷ്ടാഗിലുള്ള സന്ദേശങ്ങളും സജീവമായി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വികാസ് സംവാഡില്‍ നിന്നുള്ള സോഷ്യല്‍ ആക്ടിവിസ്റ്റ് സച്ചിന്‍ ജെയിന്‍ പറഞ്ഞു. രാജ്യത്തെ 130 കോടി ആളുകള്‍ ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വസ്തുക്കളും ഷെയര്‍ചാറ്റ്, ജിയോ, റോപോസോ തുടങ്ങിയ ആപ്ലിക്കേഷനുകളും ലോകമെമ്പാടും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button