Latest NewsNewsIndia

ലോക്ക്ഡൗണിൽ ജന്മനാട്ടിലേക്ക് പോകൻ ബൈക്ക് മോഷ്ടിച്ചു; വീട്ടിലെത്തിയ ശേഷം ഉടമക്ക് വാഹനം പാര്‍സലയച്ചു

കോയമ്പത്തൂര്‍ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്തോടെ നിരവധി ആളുകളാണ് നാട്ടിലേക്ക് പോകാനാകാതെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടന്നിരുന്നത്. എന്നാൽ കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി നാട്ടിലേക്ക് പോകാൻ ബൈക്ക് മോഷ്ടിക്കുകയും വീട്ടിലെത്തിയ ശേഷം ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തിരിക്കുകയാണ്.

പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലെത്താന്‍ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് കണ്ടത്.

ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് സുരേഷ് കുമാര്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചിരുന്നു. പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയുമുണ്ടായി. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു ഇയാൾ ബൈക്ക് മോഷണം നടത്തിയത്.

അതേസമയം വാഹനം മോഷ്ടിച്ചയാള്‍ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാര്‍സലയച്ചത്. കുമാറിന് തന്റെ വാഹനം തിരിച്ചുകിട്ടാന്‍ ആയിരം രൂപ പാര്‍സല്‍ ചാര്‍ജ് കൊടുക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button