മുംബൈ : പ്രശസ്ത സീരിയല്‍ നടിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന ഹിന്ദി സീരിയലിലെ താരമായ മോഹേന കുമാരി സിംഗിനും കുടുംബത്തിനുമാണ് രോഗം ബാധിച്ചത്. തനിക്കും കുടുംബത്തിലെ ഏഴുപേര്‍ക്കും കൊവിഡ് 19 ആണെന്ന് മോഹേന കുമാരി തന്നെയാണ് വെളിപ്പെടുത്തിയത്.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ചികിത്സയില്‍ രണ്ടാമത്തെ ദിവസമാണിത്. . ഉടന്‍ രോഗം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നാണ് നടി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. ഇവര്‍ക്ക് കൊവിഡ് 19 ബാധിച്ചത് എങ്ങനെയാണെന്നതിനേക്കുറിച്ച് മോഹേന കുമാരി സൂചനകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also read : കോവിഡ് 19; ഡല്‍ഹിയില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകുമെന്ന് അരവിന്ദ് കെജരിവാള്‍
ഇരുടെ വീട്ടുജോലിക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലായിരുന്നു നടിയും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി മോഹേന കുമാരി സിംഗിന്റെ വിവാഹം കഴിഞ്ഞത്.
Post Your Comments