Latest NewsNewsBusiness

നേട്ടം കൈവിടാതെ ഓഹരി വിപണി ഉയർന്നു തന്നെ, ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നേട്ടം കൊയ്തു. സെന്‍സെക്സ് 879.42 പോയന്റ് ഉയര്‍ന്ന് 33303.52ലും നിഫ്റ്റി 245.85 പോയന്റ് നേട്ടത്തി 9826.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 583 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 137 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 2-3ശതമാനത്തോളം ഉയര്‍ന്നു.

ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ കമ്പനി,ബജാജ് ഫിനാന്‍സ്, എംആന്‍ഡ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലും നെസ് ലെ, അള്‍ട്രടെക് സിമെന്റ്, സണ്‍ ഫാര്‍മ,ഭാരതി ഇന്‍ഫ്രടെല്‍, ഡോ.റെഡ്ഡീസ് ലാബ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button