മസ്‌ക്കറ്റ് : ഒമാനിൽ 786 പേര്‍ക്ക് കൂടി തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 298 സ്വദേശികളും 488 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12223ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 2682 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ അൻപത് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയ രോഗികളിൽ 608 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 9256 ആയി. ഇവിടെ 1400 പേർക്ക് അസുഖം ഭേദമായി. 9491പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.
Also read : സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ് 19
ഖത്തറില്‍ രണ്ടു പേർ കൂടി തിങ്കളാഴ്ച്ച കോവിഡ് ബാധിച്ച മരിച്ചു. 50,58 വയസ്സുള്ളവരാണ് മരിച്ചത്. 1523 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 40ഉം, രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 58,433ഉം ആയി. ഇതില്‍ 22 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 240 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്. അതേസമയം 3147 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 33437 ആയി ഉയർന്നു.
Post Your Comments