ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി ഇന്ധന കമ്പനികളുടെ തീരുമാനം. വിമാന ഇന്ധനത്തിന്റെ വില എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി . വിമാന ഇന്ധനത്തിന് നിലവിലുള്ള വിലയിലുള്ളതിനേക്കാള് അമ്പതുശതമാനമാണ് വില വര്‍ധിപ്പിച്ചത്. വില ഇന്നുതന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.കഴിഞ്ഞമാസം കിലോലിറ്ററിന് 22,544രൂപയായിരുന്നു. വിലവര്‍ദ്ധിച്ചതോടെ അത് 33,575 രൂപയായി.
read also : പാചക വാതക വിലയിൽ വർദ്ധനവ്
വില കൂട്ടിയത് ലോക്ക്ഡൗണ്‍മൂലം കടുത്ത പ്രതിസന്ധിയിലായ വിമാനക്കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പാചക വാതകം, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കൊപ്പം വിമാന ഇന്ധനത്തിന്റെയും വില എണ്ണക്കമ്പനികള്‍ ഇടയ്ക്കിടെ പരിഷ്കരിക്കുന്നുണ്ട്. ഇന്ന് പാചകവാതകത്തിന്റെ വില കൂട്ടിയിരുന്നു.
Post Your Comments