Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇടതടവില്ലാതെ പറന്ന് ചൈനയുടെ യുദ്ധവിമാനങ്ങള്‍ : ചൈനയുടെ നീക്കത്തില്‍ ഇന്ത്യ അതീവ ജാഗ്രതയില്‍

ശ്രീനഗര്‍; ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇടതടവില്ലാതെ പറന്ന് ചൈനയുടെ യുദ്ധവിമാനങ്ങള്‍ . ചൈനയുടെ നീക്കത്തില്‍ ഇന്ത്യ അതീവ ജാഗ്രതയില്‍ . ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ ലഡാക്കിലാണ് ചൈനീസ് യുദ്ധവിമാനങ്ങള്‍ റോന്തുചുറ്റുന്നതായി റിപ്പോര്‍ട്ട്. 30 കിമി പരിധിയിലാണ് വിമാനങ്ങള്‍ ഇടതടവില്ലാതെ പറക്കുന്നത്.

Read Also : കോവിഡിന്റെ ക്ഷീണം തീര്‍ക്കാന്‍ ചൈന യുദ്ധത്തിലേയ്ക്ക് : യുദ്ധങ്ങള്‍ക്ക് തയാറെടുക്കാന്‍ ചൈനയ്ക്ക് പ്രത്യേക ആയുധശേഖരം : അന്തര്‍ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇന്ത്യയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍

കിഴക്കന്‍ ലഡാക്ക് പ്രദേശത്തിന് സമീപമുള്ള ഹോതാനിലെയും ഗാര്‍ഗുന്‍സയിലെയും പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) വ്യോമസേനാ താവളങ്ങളില്‍ 10-12 ചൈനീസ് യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രദേശത്തിന്റെ 30 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ ജെ -7, ജെ -11 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഈ നീക്കം ആശങ്ക ഉണര്‍ത്തുന്നതല്ലേങ്കിലും ഇന്ത്യ ഇതിനെ ഗൗരവമായി കാണുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ ലഡാക്കിന് സമീപമുള്ള ചൈനീസ് വ്യോമ താവളങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ വൃത്തങ്ങളും അറിയിച്ചു. പാകിസ്താന്‍ വ്യോമസേനയും പിഎല്‍എ എയര്‍ബേയ്‌സും ചേര്‍ന്ന് വ്യോമസേന പ്രകടനം നടത്തുന്നതിനാല്‍ ഹോട്ടാന്‍ ഭാഗത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ ഏജന്‍സികള്‍ നീരീക്ഷണം നടത്തി വരികയാണ് .

അതേസമയം സ്ഥിതി സങ്കീര്‍ണമായതോടെ ഇന്ത്യന്‍ സൈനികരെ ഗല്‍വാന്‍ വാലിയില്‍ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആയുധങ്ങളുമായി ഇന്ത്യന്‍ ട്രെക്കുകള്‍ ലഡാക്കിലേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വ്യോമസേനയുടെ പ്രത്യേക വിഭാഗവും മേഖലയില്‍ റോന്ത് ചുറ്റുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button