ന്യൂഡൽഹി; കോവിഡ് പ്രതിസന്ധി മൂലം ലോക്ക് ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക എയര്‍ ഇന്ത്യ തിരിച്ച് നല്‍കും, ടിക്കറ്റിന്റെ കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട് ,ട്രാവല്‍ ഏജന്റുമാര്‍ക്കയച്ച കത്തിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ മെയ് 31 വരെയുള്ള ടിക്കറ്റുകളാണ് റീഫണ്ട് ചെയ്യുന്നത്, ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിക്കപ്പെടുകയും മെയ് 25 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് തുക മടക്കികൊടുക്കാമെന്ന തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയിരിയ്ക്കുന്നത്.
Post Your Comments