തിരുവനന്തപുരം • കോവിഡ് 19 പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒന്‍പത് വിമാനങ്ങള്‍ ഇന്ന് കേരളത്തിലേക്ക് എത്തും. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 7 വിമാനങ്ങളുമാണ് ഇന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.
മോസ്കോയില്‍ നിന്നും കണ്ണൂരിലേക്കും ഇന്ന് വിമാനമുണ്ട്. ഡല്‍ഹിയില്‍ ടെക്നിക്കല്‍ സ്റ്റോപ്പോടെയാണ് സര്‍വീസ് . മോസ്കോ സമയം ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെടുന്ന വിമാനം രാത്രി 8.45 ന് ഡല്‍ഹിയിലും അര്‍ദ്ധരാത്രി കഴിഞ്ഞ് 12.45 ന് കണ്ണൂരിലും എത്തിച്ചേരും. എയര്‍ബസ് എ320 വിമാനം ഉപയോഗിച്ചാകും സര്‍വീസ്.
ഇന്നെത്തുന്ന വിമാനങ്ങളുടെ വിശദാംശങ്ങള്‍ (ബ്രായ്ക്കറ്റില്‍ എത്തിച്ചേരുന്ന സമയം)
എയര്‍ ഇന്ത്യ
- എഐ 948 : റിയാദ് – തിരുവനന്തപുരം (21:00)
- എഐ 1946 : മോസ്കോ – കണ്ണൂര്‍ (തിങ്കള്‍ – 00:45) , (ഡല്‍ഹി വഴി)
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍
- ഐ.എക്സ് 1434 : ദുബായ് – കൊച്ചി (17:00)
- ഐ.എക്സ് 1348 : അബുദാബി – കോഴിക്കോട് (18:00)
- ഐ.എക്സ് 1746 : ദുബായ് – കണ്ണൂര്‍ (18:00)
- ഐ.എക്സ് 1342 : സലാല – കണ്ണൂര്‍ (20:40)
- ഐ.എക്സ് 1344 : ദുബായ് – കോഴിക്കോട് (21:40)
- ഐ.എക്സ് 1538 : അബുദാബി – തിരുവനന്തപുരം (21:00)
- ഐ.എക്സ് 1540 : ദുബായ് – തിരുവനന്തപുരം (23:00)
Post Your Comments