ദുബായ്: യു.എ.ഇയിലെ വ്യവസായികളില്‍ നിന്ന് കോടികള്‍ തട്ടിച്ച് വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആറ് ദശലക്ഷം ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി യോഗേഷ് അശോക് യരിയാവ(36)?യാണ് വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ നാട്ടിലേക്ക് കടന്നത്. യു.എ.ഇയിലെ 50ഓളം ബിസിനസുകാരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. വിവിധ വ്യവാസായികളില്‍ നിന്നായി 1.6 മില്യണ്‍ ഡോളര്‍ കൈക്കലാക്കിയാണ് ഇയാള്‍ കടന്നുകളഞ്ഞത്.
മേയ് 11ന് അബുദാബിയില്‍ നിന്ന് ബൈദരാബാദ് വിമാനത്തിലായിരുന്നു കടന്നത്. 170 ഓളം പേര്‍ ഈ വിമാനത്തിലുണ്ടായിരുന്നു. റോയല്‍ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിംഗിന്റെ ഉടമയാണ് ഇയാള്‍. ഇന്ത്യയിലേക്ക് കടക്കുന്നതിന് മുമ്പ് ഇയാള്‍ വിവിധ വ്യാപാരികളില്‍ നിന്നായി ആറ് മില്യണ്‍ ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങിയിരുന്നു.
ഫെയ്‌സ് മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസുകള്‍(ഏകദേശം 500000 ദിര്‍ഹം വിലമതിക്കുന്നത്) അല്‍ ബറക ഫുഡ്സില്‍ നിന്ന് അരി, നട്ട്സ്(393,000 ദിര്‍ഹം) യെസ് ബൈ ജനറല്‍ ട്രേഡിങില്‍ നിന്ന് ട്യൂണ, പിസ്ത, കുങ്കുമം(300,725 ദിര്‍ഹം), മെധു ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ്, മൊസാറില്ല ചീസ്(229,000 ദിര്‍ഹം), അല്‍ അഹ്ദാബ് ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രോസന്‍ ഇന്ത്യന്‍ ബീഫ്(207,000 ദിര്‍ഹം), എമിറേറ്റ്സ് സെസാമി ഫാക്ടറിയില്‍ നിന്ന് ഹല്‍വ, തഹിന(52812 ദിര്‍ഹം) തുടങ്ങിയവയാണ് വാങ്ങിയത്.
കൂടുതല്‍ ഇരകള്‍ പരാതിയുമായി എത്തിത്തുടങ്ങിയതോടെ പട്ടിക നീളുകയാണ്. ഇരകളാക്കപ്പെട്ടവര്‍ ബുധനാഴ്ച ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും തുടര്‍ന്ന് ബര്‍ ദുബയ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.
Post Your Comments