Latest NewsKeralaNews

മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

ചങ്ങനാശേരി : മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തൃക്കൊടിത്താനം അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിതിന്‍ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.

READ ALSO : തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ട്രെയിൻ സർവീസ്

കൊലയ്ക്കു ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോള്‍ കിടപ്പുമുറിയില്‍ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

നിതിന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button