Latest NewsKeralaNews

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ : സമയക്രവും വിഷയങ്ങളും ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിയ്ക്കും. സ്‌കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുമാണ് ക്ലാസുകള്‍ നടത്തുക.

സ്‌കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്സ് ചാനലിലൂടെയാകും പഠനം നടത്തുക. ക്ലാസ്സുകളുടെ വിഷയവും സമയക്രമവും ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും.

Read Also : സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാം – മന്ത്രി ഡോ. കെ.ടി ജലീല്‍

വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണം.

കോളേജുകളില്‍ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക. അതാത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button