ന്യൂഡല്‍ഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ തന്നെ മതി, പുറത്തുനിന്നുള്ള മധ്യസ്ഥത വേണ്ട. യുഎസിന്റെ മധ്യസ്ഥതയെ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതേസമയം, ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ നിലപാട് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറെ അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടു ചൈനയും സമാന രീതിയിലാണു പ്രതികരിച്ചത്.
Read Also : ചൈനയുമായുള്ള അതിര്‍ത്തി തർക്കം; നിർണായക പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
അയല്‍ രാജ്യങ്ങളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ചില സാഹചര്യങ്ങള്‍ ചൈനയുമായി തര്‍ക്കങ്ങള്‍ക്കു കാരണമായിട്ടുണ്ട് രാജ്‌നാഥ് ചൂണ്ടിക്കാട്ടി.
തര്‍ക്കപരിഹാരത്തിന് അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ നാലാം ചര്‍ച്ചയും പരാജയപ്പെട്ടു. കടന്നുകയറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ നിന്നു ചൈന പിന്‍മാറണമെന്ന നിലപാടില്‍ ഇന്ത്യയും അതിര്‍ത്തി റോഡ് നിര്‍മാണം ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ ചൈനയും ഉറച്ചുനില്‍ക്കുകയാണ്.
Post Your Comments