Latest NewsNewsIndia

കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി : ധനമന്ത്രിയ്ക്ക് സ്ഥാനചലനമെന്ന് സൂചന : പ്രമുഖരെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ നീക്കം

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രധനമന്ത്രിയ്ക്ക് നിര്‍മലാ സീതാരാമനെ ആ സ്ഥാനത്തു നിന്നും മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖരെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ നീക്കം . ബ്രിക്സ് ബാങ്ക് ചെയര്‍മാന്‍ കെ.വി കാമത്തിന്റെ പേരാണ് ധനമന്ത്രി സ്ഥാനത്തേക്ക് സജീവമാകുന്നത്. നന്ദന്‍ നിലേഖാനി, മോഹന്‍ദാസ് പൈ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. സുരേഷ് പ്രഭുവിനെയും ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അണ്ണാ ഡി.എം.കയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം നല്‍കിയേക്കും. ചില മന്ത്രിമാരെ പാര്‍ട്ടി പദവികളിലേക്ക് കൊണ്ടുവന്നേക്കും.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ഇന്ത്യ തന്നെ പരിഹാരം കാണും : യുഎസിനെ തള്ളി വീണ്ടും ഇന്ത്യ

അതേസമയം, ലോക്ക് ഡൗണിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള വന്‍ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പരിഷ്‌ക്കാരത്തിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍, നിയമഭേദഗതിയും എന്നിവയെല്ലാം ഇതിന് അനിവാര്യമാണ്. ഇത് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button