കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ സൗജന്യ സര്‍വ്വീസും വാറന്റിയും വീണ്ടും നീട്ടി നൽകി മാരുതി സുസുക്കി. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കേണ്ടിയിരുന്ന വാഹനങ്ങളുടെ വാറന്റി ജൂണ്‍ 30 വരെയാണ് നീട്ടിയത്.ഈ സമയത്ത് എക്‌സ്റ്റെന്റഡ് വാറന്റിയും പുതുക്കാവുന്നതാണ്. ഈ രണ്ടര മാസത്തില്‍ സൗജന്യ സര്‍വ്വീസ് നഷ്ടപ്പെട്ടവര്‍ക്ക് ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 30 വരെ സര്‍വ്വീസ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Also read :കൂടുതല്‍ ഇളവുകളുമായി മഹാരാഷ്ട്ര; ബീച്ചുകളും പാര്‍ക്കുകളും ജൂണ്‍ 3ന് തുറക്കും
ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലെ ഇളവുകൾ അനുസരിച്ച് രാജ്യത്തെ 280 നഗരങ്ങളിലായി മാരുതി സുസുക്കിയുടെ 570 ഔട്ട്‌ലെറ്റുകളാണ് പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കും പ്രദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളുമനുസരിച്ചാണ് ഈ ഷോറൂമുകളുടെയും സര്‍വ്വീസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഡീലര്‍മാര്‍ക്കും മികച്ച പിന്തുണയാണ് മാരുതി സുസുക്കിയുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഡീലര്‍ഷിപ്പുകളിലെ ചെലവുകള്‍ക്കായി ആദ്യഘട്ടം 900 കോടി രൂപയാണ് നല്‍കിയത്.
Post Your Comments