
കോവിഡിന്റെ കാര്യത്തിൽ ഇന്ത്യയുടെ കോവിഡ് റിക്കവറി റേറ്റ് 47.40% ആയിട്ടും മലയാളം മാധ്യമങ്ങൾ ഒരു പോസിറ്റീവ് വാർത്തകളും കൊടുത്തിട്ടില്ലെന്ന് ജിതിൻ ജേക്കബ്. പോസ്റ്റ് ഇങ്ങനെ,
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11264 പേർ കോവിഡ് രോഗമുക്തരായി.
ഇന്ത്യയുടെ കോവിഡ് റിക്കവറി റേറ്റ് 47.40%.
ഇന്ത്യയുടെ കോവിഡ് മരണ നിരക്ക് 2.85%
അമേരിക്കയുടെ കോവിഡ് മരണ നിരക്ക് 5.92%
ജർമനിയുടേത് കോവിഡ് മരണ നിരക്ക് 4.68%
ക്യൂബയുടേ കോവിഡ് മരണ നിരക്ക് 4.10%.
ചൈനയുടെ കോവിഡ് മരണ നിരക്ക് 5.49%.
ലോകത്തിലെ കോവിഡ് മരണ നിരക്ക് 6.23%.
എന്ത് വലിയ നേട്ടം ആണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവ് വാർത്തകൾ മലയാളികൾ വായിക്കരുതെന്ന നിര്ബന്ധബുദ്ധിയോടെ മലയാളം മാധ്യമങ്ങളും.ഇന്ത്യയിലെ ജനങ്ങൾ ഭരണകൂടത്തിനെതിരെ കലാപം ഉണ്ടാക്കാത്തതിനെ കുറിച്ചുള്ള കുണ്ഠിതം 2014 മുതൽ നമ്മുടെ കനൽത്തരി സഖാക്കളും, സുഡാപ്പികളും, മാധ്യമ സഖാപ്പികളും ഉയർത്തുന്നതാണ്.
നോട്ട് നിരോധനം, GST നടപ്പിലാക്കൽ, കർഷക വിഷയം, അയോദ്ധ്യ, കശ്മീർ, മുത്തലാഖ്, പൗരത്വം വിഷയങ്ങളിൽ എല്ലാം അവർ അതിനുവേണ്ടി ആഞ്ഞു ശ്രമിച്ചു എങ്കിലും ദയനീയമായി പരാജയപ്പെട്ടു.
രസകരമായ കാര്യം ഇവറ്റകൾ ഇക്കാര്യത്തിൽ പരാജയപ്പെടുമ്പോൾ ഇറക്കുന്ന മോങ്ങലുകൾ ആണ്. അത് കാണുമ്പോൾ നമുക്കുണ്ടാകുന്ന മനസുഖം ഒന്ന് വേറെയാണ്..
കോവിഡ് കാലത്ത് ഭരണകൂടത്തിനെതിരെ എന്താണ് ജനങ്ങൾ കലാപത്തിന് ഇറങ്ങാത്തത് എന്നതാണ് ഇപ്പോൾ അവരുടെ ഉൽകണ്ഠ. സംഘപരിവാർ ഇന്ത്യൻ സമൂഹ മനഃശാസ്ത്രത്തെ കയ്യിലെടുത്തിരിക്കുകയാണ് എന്നാണ് പുത്തി ജീവികൾ ഇപ്പോൾ വിലപിക്കുന്നത്.
പൊട്ടിക്കരഞ്ഞു കൊണ്ടാണെങ്കിലും സംഘപരിവാറിന് മാത്രമേ ഇന്ത്യൻ ജനതയുടെ മനസ്സറിയാൻ കഴിയുന്നുള്ളൂ എന്നാണ് പരോക്ഷമായി ഇവർ സമ്മതിക്കുന്നത്.
ഇക്കൂട്ടരുടെ രസകരമായ ചില മൾട്ടിപ്പിൾ ഫാദർ സിൻഡ്രോം നമുക്ക് നോക്കാം:-
ഇന്ത്യയിൽ ലോക്ക് ഡൌൺ തുടങ്ങിയത് മാർച്ച് 25 ന് ആയിരുന്നു. അന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 536 ആയിരുന്നു, മരണം 10 ഉം. അന്ന് ഇവന്മാർ പറഞ്ഞു ലോക്ക് ഡൌൺ തുടങ്ങാൻ വൈകിപ്പോയി ഒരു രണ്ടാഴ്ച മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്ന്.
ലോക്ക് ഡൌൺ വളരെ ഫലപ്രദമായി മുന്നോട്ട് പോയത് ഇക്കൂട്ടരെ അസ്വസ്ഥരാക്കി. കോടിക്കണക്കിനു ഇന്ത്യക്കാർ പട്ടിണി കിടന്ന് മരിക്കും എന്നൊക്ക രോദനം നടത്തിയവർക്ക് നിരാശരാകേണ്ടി വന്നു.
അപ്പോഴാണ് മൈഗ്രന്റ് തൊഴിലാളികളുടെ കാര്യം എടുത്തിട്ടത്. ഉടൻ പ്ലേറ്റ് മറിച്ചു. ആലോചനകളില്ലാതെ ലോക്ക് ഡൌൺ നടത്തിയതിന്റെ ഫലമാണ് ഇതെന്നായി. കുറഞ്ഞത് 4 ദിവസം എങ്കിലും സമയം കൊടുക്കണമായിരുന്നു എന്നൊക്ക പറഞ്ഞു മനോരമ അടക്കം എഴുതി.
ഇന്ത്യയിൽ 45 കോടി ജനം സംസ്ഥാനാന്തര കുടിയേറ്റക്കാരാണ്. അതായത് മൂന്നിൽ ഒന്ന് ഇന്ത്യക്കാരും കുടിയേറ്റക്കാരാണ്.
ലോക്കഡോൺ പ്രഖ്യാപിച്ച അന്ന് പ്രധാനമന്ത്രി പറഞ്ഞത് നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരുക എന്നാണ്.
മെയ് 9 മുതൽ ഇന്ത്യയിൽ മൈഗ്രന്റ് വർക്കേഴ്സിനെ സ്വന്തം നാടുകളിൽ എത്തിക്കാൻ ട്രെയിൻ സർവീസുകൾ തുടങ്ങി. ഇതുവരെ 3840 ട്രെയിനുകൾ സർവീസ് നടത്തി 52 ലക്ഷം പേരെ നാടുകളിൽ എത്തിച്ചു.
മൂന്നാഴ്ച കൊണ്ട് പോലും നമുക്ക് ചെയ്യാനായത് ഇത്ര മാത്രമാണ്. അപ്പോൾ ഈ 45 കോടി ഇന്ത്യക്കാരെ അവരവരുടെ നാടുകളിൽ തിരികെ എത്തിക്കണം എങ്കിൽ എത്ര മാസങ്ങൾ എടുക്കും എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാകും.
എല്ലാ തൊഴിലാളികളെയും തിരികെ നാട്ടിൽ എത്തിച്ചിട്ട് ലോക്ക് ഡൌൺ നടപ്പാക്കാൻ നോക്കിയിരുന്നു എങ്കിൽ എന്താകുമായിരുന്നു? ഇനി അതല്ല മനോരമ പറഞ്ഞതുപോലെ 4 ദിവസം എങ്കിലും മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു എങ്കിൽ എന്താകുമായിരുന്നു രാജ്യത്ത് സംഭവിക്കുക? ജനം പരിഭ്രാന്തരാകും, ആകെ അരാജകത്വം ആകും ഉണ്ടാകുക, അത് ചിലപ്പോൾ കലാപവും ആകും. അവരുടെ ഉദ്ദേശവും അതുതന്നെ ആണല്ലോ. അതിന്റ നിരാശയാണിപ്പോൾ.
എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടെത്തുന്നവർ അതിർത്തിയിൽ സായുധ പോലീസിനെ വരെ നിർത്തിയാണ് സ്വയം പ്രഖ്യാപിത നമ്പർ വൺ പട്ടം നിലനിർത്താൻ നോക്കുന്നത് എന്നത് വേറെകാര്യം..
ഇവിടെ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകണം എന്നാവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയാൽ അത് പ്രകോപനം ആണ്. പൊലീസും പാർട്ടി സഖാക്കളും കൈകാര്യം ചെയ്യും. പക്ഷെ മറ്റ് സംസ്ഥാനങ്ങളിൽ അവർ തെരുവിൽ ഇറങ്ങിയാൽ അവരെ ഓർത്ത് ഇവിടെ കൂട്ടക്കരച്ചിൽ നടത്തും.
കഴിഞ്ഞ ദിവസം ഒരു ബോളിവുഡ് നടൻ കേരളത്തിൽ കുടിങ്ങിയ 159 തൊഴിലാളികളെ സ്വന്തം ചെലവിൽ വിമാനത്തിൽ ഒഡിഷയിൽ എത്തിച്ചത് കേരളത്തിലെ മാധ്യമങ്ങളിൽ ഒഴിച്ച് വലിയ വാർത്തയായിരുന്നു. ജോലിയില്ല, ഭക്ഷണം ഇല്ല എന്നൊക്ക അവർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ട് കണ്ടു.
ആദ്യം ക്യൂബയാണ് ലോകത്തെ കോവിടിൽ നിന്ന് രക്ഷിക്കാൻ പോകുന്നത് എന്നൊക്ക പോസ്റ്ററുകൾ പതിച്ച അന്തങ്ങൾ ക്യൂബയിൽ നിന്ന് കേരളത്തിലേക്ക് കോവിഡ് മരുന്ന് ഇറക്കുമതി ചെയ്താൽ നോക്കുകൂലി വാങ്ങില്ല എന്ന് വരെ പ്രഖ്യാപിച്ചു. ഇപ്പോൾ ക്യൂബയെ കുറിച്ച് ചോദിച്ചാൽ അന്തങ്ങൾക്ക് മിണ്ടാട്ടമില്ല. ഇപ്പോൾ ദക്ഷിണ കൊറിയ ആകാനാണ് ശ്രമം..
ഇന്ത്യക്കെതിരെ ഗൾഫിൽ ഇരുന്ന് പ്രചരണം നടത്തിയ സുടുക്കൾ ഇപ്പോൾ നാട്ടിലേക്ക് പോരാൻ വേണ്ടി ഇന്ത്യൻ പാസ്സ്പോർട്ടുമായി ഇന്ത്യൻ എംബസികൾ കയറിയിറങ്ങുന്നു. ഇമ്രാൻ വാപ്പച്ചി ചതിച്ചു
തൊഴിലുറപ്പ് പദ്ധതിയിൽ പണം അനുവദിക്കാതിരുന്നതിനെതിരെ ആഞ്ഞടിച്ച അന്തങ്ങൾ 40000 കോടി രൂപ അധികമായി അനുവദിച്ചപ്പോൾ പറഞ്ഞത് ഇതൊക്കെ വെറും കണക്കിലെ കളികൾ അല്ലേ എന്നാണ്.
ലോക്കഡോൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന് എതിരെയായിരിക്കും അടുത്ത രോദനം.
ഇവരുടെ ഇരട്ടത്താപ്പുകളെ കുറിച്ച് എഴുതാൻ ആണെങ്കിൽ എത്രവേണ്ടമെങ്കിലും എഴുതാം. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.
ഒരു കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഇല്ല. ഇരട്ട ചങ്കൻ തന്നെ. ആ പേരിട്ടവനെ സമ്മതിക്കണം. എല്ലാകാര്യത്തിലും ഇരട്ട നിലപാട് എടുക്കുന്ന ആളെ പിന്നെ ഇരട്ട ചങ്ക് എന്നല്ലാതെ വേറെന്താ വിളിക്കുക
Post Your Comments