ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമായി ഡല്‍ഹി. കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ കൊവിഡ് രോഗികകളുടെ എണ്ണം 19,844 ആയി ഉയര്‍ന്നു. 24 മണിക്കൂറിന് ഇടയില്‍ 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി.ഇന്ന് 1,295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി എംയിസിലെ മലയാളി നഴ്‌സിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ ഡല്‍ഹി ബാത്ര ആശുപത്രിയില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു.അതേസമയം രാജ്യത്ത് ഇന്ന് മാത്രം 8130 കോവിഡ് കേസുകള്‍. ഇതില്‍ വിദേശികളും ഉള്‍പ്പെടുന്നു. ഇതുവരെ 5164 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരിച്ചത് ഇതുവരെ സ്ഥിരീകരിച്ചത് 1,82,143 പോസിറ്റീവ് കേസുകളാണ്. 89995 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 47.75 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
കേരളത്തില് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസര്കോട് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര് ജില്ലയിലെ തലശേരി മുന്സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര് മുന്സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്.
Post Your Comments