തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത് 1,34,654 പേര്. 1,33,413 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 1241 പേര് ആശുപത്രി നിരീക്ഷണത്തിലുമാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് പുറത്തുനിന്ന് എത്തിയത്. ഇതില്‍ വിമാനത്താവളം വഴി വന്ന 19,662 പേരും തുറമുഖം വഴി വന്ന 1621 പേരും ചെക്ക് പോസ്റ്റ് വഴി വന്ന 1,00,572 പേരും റെയില്‍വേ വഴി 9796 പേരും എത്തിയിരുന്നു.
Post Your Comments