Latest NewsKeralaNews

കേരളം സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണോ എന്ന് കോവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ദ്ധർ; അങ്ങനെയല്ലെന്ന് മുഖ്യ മന്ത്രി

തിരുവനന്തപുരം: കേരളം സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണോ എന്ന് കോവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ദ്ധർ പറയുമ്പോഴും അങ്ങനെയല്ലെന്ന് വിശദീകരിക്കുകയാണ് മുഖ്യ മന്ത്രി. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായാലും നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സംസ്ഥാനം സജ്ജമാക്കിയെന്ന് സർക്കാർ ആവർത്തിക്കുന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി റേറ്റിൽ ദേശീയ ശരാശരിയിലും താഴെ എന്നുള്ളതും ആരോഗ്യവകുപ്പിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

കേസ് ഫെറ്റാലിറ്റി റേറ്റ് 0.5 ശതമാനമാണ്. സെൻറിനൽ സർവൈലൻസ് പരിശോധനയിൽ ആകെ പൊസിറ്റീവ് 4 ശതമാനമാണ്. ഓഗ്മെൻഡ് പരിശോധനയിൽ കണ്ടെത്തിയതും നാലുകേസ് മാത്രം. ഈ സാഹചര്യത്തിലാണ് സമൂഹവ്യാപന സാധ്യത മുഖ്യമന്ത്രി തള്ളുന്നത്.

ALSO READ: റഷ്യയിൽ രോഗ വ്യാപനം രൂക്ഷം; മരണ സംഖ്യയിൽ വൻ കുതിപ്പ്

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​സ് ജോ​യ്‌​യു​ടെ (38) സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ​നി​ന്ന് എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button