KeralaLatest NewsNews

മഞ്ചേശ്വരത്ത് ക്ഷേത്രത്തിന്റെ പേരില്‍ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ പാകിസ്താനില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍; പരാതി നൽകി

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ക്ഷേത്രത്തിന്റെ പേരില്‍ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ പാകിസ്താനില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ അയച്ചതായി പരാതി. മഞ്ചേശ്വരം ബായാര്‍ ശിവക്ഷേത്രത്തിന്റെ പേരില്‍ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലാണ് പാകിസ്താനില്‍ നിന്നുള്ള നമ്പറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ സന്ദേശം എത്തിയത്. സംഭവത്തില്‍ ക്ഷേത്ര സേവാസമിതിയും വിശ്വഹിന്ദുപരിഷത്തും ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

ക്ഷേത്ര സേവാസമിതി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അതേ പേരില്‍ ചിലര്‍ രൂപീകരിച്ച മറ്റൊരു വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. മഞ്ചേശ്വരം ബായാര്‍ ക്ഷേത്ര സേവാസമിതി ക്ഷേത്രകാര്യങ്ങള്‍ പങ്കുവയ്ക്കാനായി 2017ലാണ് ശിവക്ഷേത്ര ബായാര്‍ എന്ന പേരില്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അതേ പേരില്‍ ചന്ദ്രശേഖര പ്രഭു എന്നയാള്‍ അഡ്മിനായി മറ്റൊരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശം അയച്ചു. ശിവക്ഷേത്രത്തിന്റെ പേരുകണ്ടതോടെ പലരും ക്ഷേത്രത്തിന്റെ ഗ്രൂപ്പാണെന്ന് കരുതി ഈ ഗ്രൂപ്പില്‍ ചേര്‍ന്നു.

കഴിഞ്ഞ മെയ് 21ന് ഗ്രൂപ്പിലെ ഒരു നമ്പറില്‍ നിന്ന് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും എത്തിയത് ശ്രദ്ധിച്ചപ്പോഴാണ് വിദേശ നമ്പറില്‍ നിന്നാണ് സന്ദേശം വന്നത് എന്ന് മനസിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും കരിവാരിത്തേക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ വരാന്‍ തുടങ്ങിയതോടെ ക്ഷേത്രത്തിന്റെ പേരുവച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഭക്തരേയും ക്ഷേത്ര വിശ്വാസികളേയും സ്വാധീനിക്കാന്‍ നടത്തിയ ശ്രമങ്ങളാണെന്ന് അംഗങ്ങള്‍ക്ക് മനസിലായി. തുടര്‍ന്ന് ഇത് പാകിസ്താനില്‍ നിന്നുള്ള നമ്പറാണെന്ന് കണ്ടെത്തി. എന്നാല്‍ ഗ്രൂപ്പില്‍ പാകിസ്താന്‍ നമ്പര്‍ വന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button