Latest NewsSaudi ArabiaNewsGulf

വന്ദേ ഭാരത് മിഷൻ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ഗർഭിണികളും രോഗികളും ഉൾപ്പെടെ 146 പേരും 14 കുട്ടികളുമാണ് ഇന്നത്തെ വിമാനത്തിൽ യാത്ര ചെയ്യുന്നത്.

73 ഗർഭിണികളും, അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന 36 പേരും, ഫൈനൽ എക്സിറ്റിൽ പോകുന്ന 24 പേരുമുൾപ്പെടെ, 14 കുട്ടികളും 146 മുതിർന്നവരുമാണ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുളള വിമാനത്തിൽ യാത്ര ചെയ്യുന്നത്. സൗദി സമയം വൈകുന്നേരം 3.30ന് പുറപ്പെട്ട വിമാനം രാത്രി 11.50നാണ് കോഴിക്കോട്  എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button