പാലാ: ബാംഗ്ലൂരിൽ നിന്നും എത്തിയ മൂവാറ്റുപുഴ സ്വദേശികൾ അധികൃതരെ അറിയിക്കാതെ പാലായിൽ എത്തിയ സംഭവത്തിൽ നാട്ടുകാർക്ക് ആശങ്ക. പാലാ മുനിസിപ്പാലിറ്റിയിലെ കൊച്ചിടപ്പാടിയിലാണ് മൂന്ന് മൂവാറ്റുപുഴ സ്വദേശികൾ അധികൃതരെ അറിയിക്കാതെ ബാംഗ്ലൂരിൽ നിന്നും എത്തി ഇവരുടെ ബന്ധു കൊച്ചിടപ്പാടിയിൽ വാങ്ങിയ വീട്ടിൽ താമസമാക്കിയത്.
ബാംഗ്ലൂരിൽ നിന്നും വന്ന ഇവർ ചട്ടം ലംഘിച്ചു ഇവിടെ എത്തിയതിൽ നാട്ടുകാർ പ്രതിക്ഷേധം അറിയിച്ചു. നിരവധി വീടുകൾ ഉള്ള പ്രദേശത്താണ് ഇവർ ഇപ്പോഴുള്ളത്. നാട്ടുകാരോടും ഇവർ വിവരം പറഞ്ഞിരുന്നില്ല. സമീപത്തെ ചെക്കുഡാമിൽ ഇവർ പലതവണ കുളിക്കാൻ എത്തിയതായി നാട്ടുകാർ പരാതിപ്പെട്ടു. ഈ പ്രദേശത്തുകാരനായ യുവാവ് ഡൽഹിയിൽ നിന്നും എത്തി വീട്ടിൽ കഴിയാതെ ചൂണ്ടച്ചേരിയിലെ സർക്കാർ കോറൈറ്റ്വനിൽ കഴിയുകയാണ്.
വിവരം ശ്രദ്ധയിൽപ്പെട്ട വാർഡിലെ ആശാവർക്കറായ ബിജിമോൾ ബാബു കൗൺസിലർ ടോണി തോട്ടത്തിനെ വിവരം ധരിപ്പിച്ചു. ടോണിയുടെ നിർദ്ദേശപ്രകാരം നഗരസഭാ സെക്രട്ടറി പാലാ പോലീസിലും ആരോഗ്യ കേന്ദ്രത്തിലും റിപ്പോർട്ട് ചെയ്തു.
നാട്ടുകാരനായ വ്യക്തി സർക്കാർ കോറൈറ്റ്വനിൽ പുറത്തു കഴിയുമ്പോൾ പുറത്തു നിന്നും വന്നു അറിയിക്കാതെ താമസിച്ചവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post Your Comments