Latest NewsNewsOmanGulf

ഗൾഫിൽ ഒരു കോവിഡ് മരണം കൂടി

മസ്‌ക്കറ്റ് : ഗൾഫിൽ ഒരു കോവിഡ് മരണം കൂടി. ഒമാനിൽ 76 വയസുള്ള ഒരു സ്വദേശി യാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ 42 ആയി എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ജിദ്ദ സനാഇയ്യയിൽ ടിഷ‍്യൂ പേപ്പർ കമ്പനിയിൽ ജീവനക്കാരനായിരുന്ന മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്ന കുഞ്ഞു (52) ആണ് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. . ജിദ്ദയിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. മാതാവ്: ആയിശുമ. ഭാര‍്യ: നഫീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.

Also read : കേരളത്തില്‍ ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം

കോവിഡ് പരിശോധനയിൽ ഏറെ മുന്നിലെത്തി യുഎഇ. ഓരോ പത്തുലക്ഷം പേരിലും ശരാശരി രണ്ടു ലക്ഷത്തിലധികം പേർക്ക് (213636). ആണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നത്. . ഇതുവരെ 21 ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി. കഴിയുന്നത്ര പരിശോധനകൾ നടത്തി നേരത്തേ തന്നെ ചികിത്സ ആരംഭിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം പരിശോധനകൾ യുഎഎയിൽ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button