കണ്ണൂർ : വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം മാഹി ആശുപത്രിയിലും തുടർന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞില്ല. ഇതേ തുടർന്ന് ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments