Latest NewsKeralaNews

ആലപ്പുഴ ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ • മെയ് 27 ന് കുവൈറ്റ് – കൊച്ചി വിമാനത്തിൽനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനാൽ വിമാനത്താവളത്തിൽനിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലാണ് നേരിട്ട് പ്രവേശിപ്പിച്ചത്.

മെയ് 19ന് ദമാം — കൊച്ചി വിമാനത്തിൽ എത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ജില്ലയിലെ കോവിഡ് കെയർ സെൻററിൽ ആയിരുന്നു.

മെയ് 17ന് അബുദാബി — കൊച്ചി വിമാനത്തിൽ എത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. ജില്ലയിലെ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്നു.

ഇതോടെ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ച അവരുടെ എണ്ണം 39 ആയി. കോവിഡ് വ്യാപനത്തിന് മൂന്നാംഘട്ടത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 34 ആണ്. ജില്ലയിൽ ആകെ 7 പേർ രോഗവിമുക്തരായിരുന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 32 ആണ്. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിലും മറ്റൊരാൾ മൂവാറ്റുപുഴ കോവിഡ് ആശുപത്രിയിലും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button