കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ എല്ലാ ആരാധാനാലയങ്ങളും ജൂണ്‍ ഒന്ന് മുതല്‍ നിബന്ധനകളോടെ തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ഗുരുദ്വാരകള്‍, ക്രിസ്ത്യന്‍ പള്ളികള്‍ എല്ലാം തുറക്കും. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കുമെങ്കിലും ചടങ്ങുകള്‍ക്ക് 10 പേര് മാത്രമേ പാടുള്ളു എന്ന നിബന്ധനയും വച്ചിട്ടുണ്ട്. വലിയ ചടങ്ങുകള്‍ക്കും സമ്മേളനങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത സമ്മേളനങ്ങള്‍ അനുവദിക്കില്ല. ജൂണ്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നും മമത അറിയിച്ചു.
Post Your Comments