ന്യൂഡല്‍ഹി: ‘ഇന്ത്യ’യെന്ന പരാമര്‍ശത്തിന് പകരംഭാരതമെന്നു ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി. ഇങ്ങനെ ചെയ്യുന്നത് കോളനിവത്കരണ ഭൂതകാലം മറക്കാന്‍ ഇന്ത്യക്കാരെ സഹായിക്കുമെന്നും ഡല്‍ഹി സ്വദേശിയായ ആള്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
ഇംഗ്ളീഷ് ഭാഷയിലെ നാമം വെടിഞ്ഞ് രാജ്യം അതിന്റെ യഥാര്‍ത്ഥവും ആധികാരികവുമായ പേര് സ്വീകരിക്കാനുള്ള സമയമായി. പ്രത്യേകിച്ചും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി നഗരങ്ങളുടെ പുനര്‍നാമകരണം ചെയ്യുന്ന സാഹചര്യത്തില്‍’ ഹര്‍ജിക്കാരന്‍ പറയുന്നു. അതേസമയം ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി ജൂൺ 2 നു വാദം കേൾക്കും.
Post Your Comments