കൊല്ലം: പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജിന്റെ ബാഗിൽ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും കണ്ടെടുത്തു. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഗുളികള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കുറിപ്പ് ഇല്ലാതെയാണ് ഉറക്കഗുളികകള്‍ നല്‍കിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം അന്വേഷണ സംഘം ഉത്രയുടെ വിട്ടില്‍ ഇന്ന് വിണ്ടും തെളിവ് എടുപ്പ് നടത്തി. ഉത്രയെ പാമ്പ് കടിച്ചമുറിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദർ തെളിവുകള്‍ ശേഖരിച്ചു. സൂരജിന്റെ കുടുംബ അംഗങ്ങളെ വൈകാതെ ചോദ്യം ചെയ്യും.
Post Your Comments