Latest NewsKeralaNews

ലോക്ഡൗണിന്റെ മറവിൽ ‘ബ്ലാക്ക്മാൻ ഭീതി’ പരത്തി പീഡനശ്രമം ; രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ

കോഴിക്കോട് : ലോക്ഡൗണിന്റെ മറവിൽ രാത്രിയിൽ ‘ബ്ലാക്ക്മാൻ ഭീതി’ പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ മുക്കം പൊലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവിൽ അഷാദ് (21), പൊയിലിൽ അജ്മൽ (18) എന്നിവരാണ് പോലീസ് പിടിയിലായത്.

സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടുന്ന ഇവർ രാത്രികാലങ്ങളിൽ ഇവരുടെ വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. ഇങ്ങനെ സന്ദർശനം നടത്തുന്നതിനിടെ പ്രതികൾ റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്ക് നാട്ടുകാർ കണ്ടെത്തുകയായിരുന്നു.  തുടർന്ന് ഈ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാൻ പൊലീസിന് സഹായകമായത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ് വിഡിയോ കോൺഫറൻസിങ് വഴി കോഴിക്കോട് പോസ്കോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button